ടൈറ്റാനിയം ജംബോ 2 സ്മാർട്ട്ഫോണുമായി കാർബൺ

sdfaesdfqa

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ കാർബൺ ടൈറ്റാനിയം ജംബോ 2 എന്നപേരിൽ പുതിയൊരു ബജറ്റ് സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ചു. എയർടെലിന്‍റെ ക്യാഷ്ബാക്ക് ഓഫറോടുകൂടിയാണ് അവതരണം നടത്തിയിരിക്കുന്നത്. 5,999 രൂപയ്ക്ക് എത്തിയിരിക്കുന്ന സ്മാർട്ട്ഫോൺ ആമസോൺ വഴിയാണ് ലഭ്യമാവുക.

2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾ 5,000 രൂപയുടെ ഡൗൺ പെയ്മെന്‍റ് നടത്തേണ്ടതായിട്ടുണ്ട്. ക്യാഷ്ബാക്ക് ഓഫർ ലഭ്യമാക്കുന്നതിന് 18 മാസത്തിനുള്ളിൽ 3,500 രൂപയുടെ റീചാർജ് ചെയ്യേണ്ടതായിട്ടുണ്ട്. തുടർന്ന് ആദ്യത്തെ റീഫണ്ട് 500 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 18 മാസത്തിനുശേഷം രണ്ടാമത്തെ റീഫണ്ടായ 1,500 രൂപ ലഭിക്കും. മൊത്തത്തിൽ 2,000 രൂപയുടെ ക്യാഷ്ബാക്ക് ആണ് ലഭ്യമാവുക.

You must be logged in to post a comment Login