ഒട്ടാവ: കനേഡിയന്‍ നഗരമായ ടൊറന്റോയിലെ ഇന്ത്യന്‍ റെസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. മിസിസാഗയിലെ ബോബെ ഭേല്‍ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്.
വ്യാഴാഴ്ച രാത്രി പത്ത് മുപ്പതോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനകാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് പീല്‍ റീജിയണല്‍ പാരാമെഡിക്കല്‍ സര്‍വീസ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, അഞ്ജാതരായ രണ്ടുപേര്‍ സ്ഫോടന വസ്തുക്കളുമായി റസ്റ്ററന്റിനുള്ളിലേക്കു പോകുന്നതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
You must be logged in to post a comment Login