ടൊവിനോ മച്ചാനുമായി ഗ്യാപ്പിട്ട് നില്‍ക്കണമെന്ന് ആരാധകന്‍; നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ കാണിച്ച് ഇത്രേം ഗ്യാപ്പ് മതിയോ എന്ന് അനു സിത്താര; നടിയുടെ ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ടൊവിനോ തോമസിന്റെ തീവണ്ടി പ്രേക്ഷക പ്രതികരണങ്ങള്‍ നേടി വിജയിച്ച് മുന്നേറുകയാണ്. അടുത്തിടെ റിലീസ് ചെയ്തതില്‍ ഏറ്റവും നല്ല അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ആക്ഷനും റൊമാന്‍സും മൂല്യങ്ങളും ഇഴകലര്‍ന്ന ചിത്രമെന്നാണ് തീവണ്ടിയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം.

എന്നാല്‍ അതിനിടയില്‍ ചര്‍ച്ചയാകുന്നത് ചിത്രത്തിലെ ടൊവിനോയുടെ ചുംബന രംഗങ്ങളാണ്. ടൊവിനൊയുടെ മായാനദി, അഭിയുടെ കഥ അനുവിന്റേയും തുടങ്ങിയ ചിത്രങ്ങളിലും ചുംബന രംഗങ്ങള്‍ വളരെയധികം ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ടൊവിനോയുടെ ചുംബനങ്ങളെ ചുറ്റിപ്പറ്റി ആരാധകര്‍ കമന്റുകളും ട്രോളുകളുമായി രംഗത്ത് വരുന്നത്.

മലയാളത്തിലെ ഇമ്രാന്‍ ഹഷ്മി എന്ന വിശേഷണമാണ് ടൊവിനോയ്ക്ക് ലഭിച്ചിട്ടുള്ളത്. ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.

അനു സിത്താരക്ക് ഉപദേശം നല്‍കുന്ന ആരാധകന്റെ കമന്റും അതിന് നടി നല്‍കിയ മാസ് മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം അനു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ; ”ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി”.ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു. ടൊവിനോയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് അനു പോസ്റ്റ് ചെയ്തത്.

You must be logged in to post a comment Login