ടോംസ് എഞ്ചിനീയറിംഗ് കോളെജ് നാളെ മുതല്‍ തുറക്കില്ല; വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റും


കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിന് സാങ്കേതിക സര്‍വ്വകാലാശാല സ്റ്റോപ് മെമ്മോ നല്‍കി. നാളെ മുതല്‍ കോളെജ് തുറക്കില്ല.

ടോംസ് കോളേജ് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെയും സര്‍വകലാശാലയുടെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന സാങ്കേതിക സര്‍വ്വകാലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇവിടത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് കോളേജുകളില്‍ ഉടന്‍ പ്രവേശനം നല്‍കും. ഇക്കാര്യത്തില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉറപ്പുനല്‍കിയിട്ടുണ്ട്.
അക്കാദമിക്, ഭരണതലങ്ങളില്‍ കോളേജ് വലിയ വീഴ്ച വരുത്തിയതായി സിന്‍ഡിക്കേറ്റ് കമ്മിറ്റി വിലയിരുത്തിയിരുന്നു.

വിദ്യാര്‍ഥികളോടുള്ള മാനേജ്‌മെന്റിന്റെ പെരുമാറ്റത്തെകുറിച്ച് വ്യാപകമായ പരാതികളുയര്‍ന്നിരുന്ന സാഹചര്യത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ കോളേജിലെത്തി തെളിവെടുത്തിരുന്നു.

You must be logged in to post a comment Login