ടോം ജോസഫിന്‌ അര്‍ജുന നല്‍കുന്ന കാര്യം പരിഗണനയിലെന്ന്‌ മന്ത്രി

അര്‍ജുന പുരസ്‌കാരം ടോം ജോസഫിന്‌ നല്‍കുന്ന കാര്യം സജീവ പരിഗണനയിലെന്ന്‌ കായികമന്ത്രി ജീതേന്ദ്ര സിംഗ്‌. കീഴ്‌വഴക്കങ്ങള്‍ മറികടന്നുള്ള നീക്കം കേരളത്തിന്റെ പൊതുവികാരം കണക്കിലെടുത്താണെന്നും മന്ത്രി കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയെ അറിയിച്ചു.

ടോമിന്‌ അവാര്‍ഡ്‌ നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന്‌ കത്തയച്ചിരുന്നു. സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ ഇതുമായി ബന്ധപ്പെട്ട്‌ കായിക മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു.

You must be logged in to post a comment Login