ട്യൂട്ടര്‍മൈന്‍: ട്യൂട്ടര്‍മാരെയും വിദ്യാര്‍ത്ഥികളേയും ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്‌ഫോമുമായി കൊച്ചിയിലെ എഡ്യൂനെറ്റ് ടെലിക്ലാസ്‌റൂംസ്

വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ഫീസടച്ച് ആവശ്യമുള്ള വിഷയങ്ങളിലെ പ്രഗല്‍ഭരായ അധ്യാപകരുമായി ലൈവായി പരസ്പരം കണ്ടുകൊണ്ട് ട്യൂഷന്‍ സ്വീകരിക്കാമെന്നതാണ് ട്യൂട്ടര്‍മൈന്റെ സവിശേഷത.ആദ്യഘട്ടത്തില്‍ ഇന്ത്യയിലേയും ഗള്‍ഫിലേയും വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്ന ട്യൂട്ടര്‍മൈനില്‍ ആയിരത്തിലേറെ ട്യൂട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ട്യൂട്ടര്‍മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ള സ്ഥലത്തിരുന്ന് ട്യൂഷന്‍ നല്‍കാമെന്നതാണ് ട്യൂട്ടര്‍മൈനിന്റെ പ്രത്യേക.

രാം മോഹന്‍ നായര്‍, സിഇഒ

കൊച്ചി: വിവിധ വിഷയങ്ങളില്‍ ട്യൂഷന്‍ ലഭ്യമാക്കുന്ന ഇലേണിംഗ് സൈറ്റുമായി കൊച്ചി ആസ്ഥാനമായ എഡ്യൂനെറ്റ് ടെലിക്ലാസ്‌റൂംസ്. ചുരുങ്ങിയ ഫീസില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ട്യൂട്ടര്‍മാരില്‍ നിന്നും തങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നേടാനാണ്www.tutormine.comസേവനമൊരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ഫീസടച്ച് ആവശ്യമുള്ള വിഷയങ്ങളിലെ പ്രഗല്‍ഭരായ അധ്യാപകരുമായി ലൈവായി പരസ്പരം കണ്ടുകൊണ്ട ട്യൂഷന്‍ സ്വീകരിക്കാമെന്നതാണ് ട്യൂട്ടര്‍മൈന്റെ സവിശേഷത. നിലവില്‍ ലോകമെമ്പാടുമുള്ള ആയിരത്തിലേറെ അധ്യാപകര്‍ ട്യൂഷന്‍ നല്‍കുന്ന സൈറ്റില്‍ ദിനംപ്രതി കൂടുതല്‍ അധ്യാപകര്‍ ചേരുകയാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ട്യൂഷന്‍ സൗകര്യം ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ ആദ്യം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സൈറ്റിലുള്ള ട്യൂട്ടര്‍മാരെ അവരുടെ അക്കാദമിക യോഗ്യതകള്‍ വിലയിരുത്തി ബന്ധപ്പെടാവുന്നതാണ്. വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന അവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ യോഗ്യതകളുള്ള എല്ലാ അധ്യാപകര്‍ക്കും അപ്പോള്‍ തന്നെ ഫല്‍ഷ് ചെയ്യും. തുടര്‍ന്ന് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെട്ട് ഫീസും മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാം.

ട്യൂഷന്‍ സ്വീകരിക്കാന്‍ തീരുമാനമായാല്‍ മുഖാമുഖമുള്ള ആശയവിനിമയത്തിന് സൗകര്യമൊരുക്കുന്ന വെര്‍ച്വല്‍ ക്ലാസ്‌റൂം സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായി മുഖാമുഖം ആശയവിനിമയം നടത്താമെന്നിരിക്കെ ഈ വെര്‍ച്വല്‍ ക്ലാസ്‌റൂം സാധാരണ ക്ലാസ്മുറികള്‍ക്ക് സമാനമാണെന്നു പറയാം.

മാത്യു ഫിലിപ്പ്, ട്യൂട്ടര്‍ പാലക്കാട്, കൃഷ്ണാ വിശ്വനാഥ്, വിദ്യാര്‍ത്ഥിനി, എറണാകുളം

നോട്ടുകളെഴുതാനും ഗ്രാഫുകളും ചിത്രങ്ങളും വരയ്ക്കാനും ഡിജിറ്റല്‍ റൈറ്റിങ് ബോര്‍ഡും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ ഓണ്‍ലൈന്‍ ട്യൂറ്ററിങ് സോഫ്റ്റ്‌വെയര്‍ (ഒടിഎസ്) സാങ്കേതികവിദ്യയില്‍ ഏറെ പുതുമയാര്‍ന്നതാണെന്നും ഇതില്‍ ഓണ്‍ലൈന്‍ പഠനം ഏറെ രസകരവും വിജ്ഞാനപ്രദവുമാക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ടെന്നും എഡ്യൂനെറ്റ് ടെലിക്ലാസ്‌റൂംസ് സിഇഒ രാംമോഹന്‍ നായര്‍ പറഞ്ഞു. ഇതിലെ പ്രധാന ആകര്‍ഷണം ബഹുവര്‍ണ റൈറ്റിങ് ബോര്‍ഡുകളാണ്. ഒടിഎസില്‍, സമാനമായ നൂറോളം ഇത്തരം റൈറ്റിങ് ബോര്‍ഡുകളുണ്ട്. ഇതില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എഴുതാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി നല്‍കുന്ന ഓണ്‍ലൈന്‍ ട്യൂഷന്‍ സംവിധാനത്തിന് നാല് ഘട്ടങ്ങളുണ്ട്. മൊത്തം പാഠ്യപദ്ധതിയും ട്യൂട്ടര്‍മാര്‍ ചെറു പഠന വീഡിയോകളായി മാറ്റുന്നതാണ്ആ ദ്യപടി. പാഠ്യപദ്ധതിയിലെ ഒരു അധ്യായം മുഴുവനായി ഒരു വീഡിയോയിലുണ്ടാകും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയോകളിലൂടെ ഡിജിറ്റല്‍ ബോര്‍ഡ്, വീഡിയോ, ഓഡിയോ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ട്യൂറ്റര്‍മാര്‍ പഠിപ്പിക്കുക. രണ്ടാംഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂറ്റര്‍മാരുമായി ലൈവായിട്ട്ആ ശയവിനിമയം നടത്താവുന്നതാണ്. ഈ സെഷനില്‍ വിദ്യാര്‍ഥികള്‍ക്ക് അതുവരെ പഠിപ്പിച്ച വിഷയങ്ങളിലുള്ള സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷയാണ് മൂന്നാം ഘട്ടത്തില്‍. ഇതിന്റെ ഫലം ഉടന്‍ തന്നെ ലഭ്യമാകുകയും ചെയ്യും. ട്യൂട്ടര്‍മൈനിലെ സാമൂഹ്യ മാധ്യമത്തിലൂടെ മറ്റ് വിദ്യാര്‍ഥികളുമായി സംശയങ്ങള്‍ പങ്കുവെയ്ക്കുകയും അതിന് ഉത്തരം കണ്ടെത്തുകയും ചെയ്യാവുന്ന സംവിധാനമാണ് അവസാനഘട്ടത്തില്‍. വിദ്യാര്‍ഥികള്‍ പരസ്പരം ആശയവിനിമയം
നടത്തിയുള്ളതാണ് ഏറ്റവും നല്ല പഠനരീതിയെന്നും ട്യൂട്ടര്‍മൈന്‍ വിദ്യാര്‍ഥികളുടെ ഈ കഴിവിനെപരമാവധി ഉപയോഗപ്പെടുത്തുന്നുവെന്നും രാംമോഹന്‍
നായര്‍ പറഞ്ഞു.

നീമാ സുഭാഷ്, ട്യൂട്ടര്‍, കോതമംഗലം, അനു ശങ്കര്‍, വിദ്യാര്‍ത്ഥിനി, എറണാകുളം

വിദ്യാര്‍ഥികള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് വെര്‍ച്വല്‍ ക്ലാസ്‌റൂമിലേക്ക് ലോഗിന്‍ ചെയ്ത് ലൈവ് ക്ലാസുകളില്‍ പങ്കെടുക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് ട്യൂഷന്‍ സ്വീകരിക്കാമെന്നത് മാത്രമല്ല രക്ഷിതാകള്‍ക്ക് അവരുടെ ട്യൂഷന്‍ക്ലാസുകള്‍ നിരീക്ഷിക്കുകയും ചെയ്യാമെന്നതാണ് ട്യൂട്ടര്‍മൈന്റെ സവിശേഷത. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വീടുകളിലിരുന്ന് ഒരേസമയം ട്യൂഷന്‍ നല്‍കാമെന്നിരിക്കെ ട്യൂട്ടര്‍മാര്‍ കുറഞ്ഞ ഫീസാണ് ഈടാക്കുകയെന്നും കമ്പനി പറയുന്നു.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ തങ്ങളുടെ ഫീസ് മുന്‍കൂറായി ട്യൂഷന്‍ ഫീ എക്‌സ്‌ചേഞ്ച് ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. ഓരോ ക്ലാസിനും ശേഷം ഈ ഫണ്ടില്‍ നിന്നും ട്യൂറ്ററുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കും. ഈ ഫണ്ടില്‍ നിക്ഷേപിക്കുന്ന ഫീസ് ഉപയോഗിച്ച് വിദ്യാര്‍ഥിക്ക് ആവശ്യമുള്ള വിവിധ വിഷയങ്ങളില്‍ ട്യൂഷന്‍ സ്വീകരിക്കാവുന്നതാണെന്ന് രാംമോഹന്‍ നായര്‍ പറഞ്ഞു. കൂടാതെ ഏതെങ്കിലും ട്യൂറ്ററുടെ ക്ലാസുകള്‍ നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ട്യൂട്ടര്‍മൈനില്‍ പുതിയ ട്യൂറ്ററെ കണ്ടെത്താവുന്നതുമാണ്. ട്യൂറ്റര്‍മാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പരിശോധിച്ച് മികച്ചവരെ തെരഞ്ഞെടുക്കാമെന്നതാണ് ട്യൂട്ടര്‍മൈന്റെ ഗുണമെന്നും രാംമോഹന്‍ നായര്‍ പറഞ്ഞു.

You must be logged in to post a comment Login