ട്രംപിനെ ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ; ‘ട്രംപിന്റെ നിലപാടുകള്‍ ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മപ്പെടുത്തുന്നു’

Indian Telegram Android App Indian Telegram IOS App

സോള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ. ട്രംപിനെ ‘ഭ്രാന്തന്‍’ എന്നു കഴിഞ്ഞദിവസം വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രയോഗം. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ പ്രതികരണം.

ഉത്തരകൊറിയയുടെ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയുടെ മുഖപ്രസംഗത്തിലാണു ട്രംപിന്റെ നിലപാടുകള്‍ ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മപ്പെടുത്തുന്നതാണെന്നു വിശേഷിപ്പിച്ചത്. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന നയം സൈനിക ശക്തിയിലൂടെ ലോകത്തെ കൈപ്പിടിയിലാക്കാനുള്ള നീക്കമാണെന്നും കുറ്റപ്പെടുത്തി. ഉത്തരകൊറിയയില്‍ 18 മാസം തടവില്‍ കഴിഞ്ഞ യുഎസ് വിദ്യാര്‍ഥി ഓട്ടോ വാംബിയറെ യുഎസിനു കൈമാറിയതിനു പിന്നാലെ മരണമടഞ്ഞ പശ്ചാത്തലത്തില്‍ യുഎസ് – കൊറിയ ബന്ധം കൂടുതല്‍ വഷളായിരുന്നു.

You must be logged in to post a comment Login