ട്രംപിന്റെ ജയം: ഡോളറിന്റെ മൂല്യം ഇടിഞ്ഞു; ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തി

vipaniവാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ഫലസൂചനകള്‍ വന്നതുമുതല്‍ ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തി. രാജ്യന്തര വിപണിയില്‍ ഡോളര്‍ മൂല്യം ഇടിഞ്ഞു. ബ്രീട്ടീഷ് പൗണ്ടും യൂറോയും ജപ്പാന്‍ യെന്നും ഡോളറുമായുള്ള വിനിമയ മൂല്യം മെച്ചപ്പെടുത്തി. ഡോളര്‍ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയും നിലമെച്ചപ്പെടുത്തി

ഓഹരി വിപണികളിലും നിക്ഷേപകര്‍ ട്രംപിന്റെ വിജയ സൂചനകളോട് അനുകൂലമായല്ല പ്രതികരിച്ചത്. വാള്‍സ്ട്രീറ്റ് വിപണി അഞ്ച് ശതമാനവും ഏഷ്യന്‍ വിപണികള്‍ അതിലേറെയും തുടക്കത്തില്‍ തകര്‍ന്നു. ഷാങ് ഹായ്, ഹോങ്കോങ്, ജപ്പാന്‍ വിപണികളും തിരിച്ചടിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് മൂന്നു ശതമാനത്തിലേറെയും നിഫ്റ്റി മൂന്നര ശതമാനവും ഇടിഞ്ഞു.

500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കൂടി ഇന്ത്യന്‍ വിപണിയെ ബാധിച്ചെങ്കിലും മറ്റ് വിപണികളില്‍ പ്രതിഫലിച്ചത് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ്.

ട്രംപ് ജയിച്ചാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ധനകാര്യ നയങ്ങള്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍. എണ്ണ വിപണിയിലും തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിച്ചു. 1.94 ശതമാനം ഇടിവാണ് എണഅണ വിപണി തുടക്കത്തില്‍ രേഖപ്പെടുത്തിയത്. വ്യാപാര നയത്തില്‍ ട്രംപ് ഭരണകൂടം മാറ്റം വരുത്തുമെന്ന് ഭയമാണ് എണ്ണവിപണിയെ സ്വാധീനിച്ചത്.

ധനകാര്യ നയങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളും ആഗോള വിപണി അനിശ്ചിതത്വത്തിലേക്ക് പോകുമെന്ന ഭയവുമാണ് നിക്ഷേപകരുടെ പൊടുന്നനെയുള്ള ചാഞ്ചാട്ടത്തിന്ന കാരണമെന്നാണ് സൂചനകള്‍. ട്രംപിന്റെ നിലപാടുകള്‍ വിപണിയിലെ ധനശക്തികള്‍ക്ക് അനുകൂലമാകുമെങ്കിലും ആഗോള വിപണിയിലുണ്ടാകുന്ന അനിശ്ചിതത്വം സംബന്ധിച്ച ഭയമാണ് വിപണിയെ അലട്ടുന്നത്.

You must be logged in to post a comment Login