ട്രയംഫ് ബോണേവില്ലേ ടി120 ബുക്കിംഗ് ആരംഭിച്ചു

bike
കൊച്ചി: ബോണേവില്ലേ പരമ്പരയിലെ ഏറ്റവും വിസ്മയകരമായ മോട്ടോര്‍ സൈക്കിള്‍ ടി120 കൊച്ചിയിലെത്തി. വൈറ്റിലയിലെ ശ്യാമ ഡൈനാമിക് മോട്ടോര്‍ സൈക്കിള്‍സില്‍ ടി120യുടെ ബുക്കിംഗ് ആരംഭിച്ചു. മോട്ടോര്‍ സൈക്കിള്‍ ലോകത്തെ ആഗോള ഇതിഹാസമായ ബോണേവില്ലേ ആഡ്യത്ത്വത്തിന്റേയും കരുത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രതീകമാണ്.

കാലാതിവര്‍ത്തിയായ ബോണേവില്ലേ ടി 120 ചാരുതയാര്‍ന്ന മോട്ടോര്‍ സൈക്കിളാണ്. കുലീനമായ സാന്നിധ്യം, കരുത്തുറ്റ പ്രകടനം, നിറഞ്ഞ സൗന്ദര്യം എന്നിവ ടി 120 യെ വ്യത്യസ്തമാക്കുന്നുവെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.

 

1200 സിസി ഹൈടോര്‍ക് 8 വാല്‍വ്, പാരലല്‍ ട്വിന്‍ എഞ്ചിന്‍, സിക്‌സ് സ്പീഡ് 1200 സിസി വില്ലേ എഞ്ചിന്‍ എന്നിവയാണ് പ്രത്യേകതകള്‍. സുഖകരമായ സീറ്റ്, മികച്ച സസ്‌പെന്‍ഷന്‍ എന്നിവയും ശ്രദ്ധേയമാണ്. 1959ലെ ബോണേവില്ലേയെ മാതൃകയാക്കിയാണ് ടി 120 യുടെ രൂപകല്‍പന. ക്രാന്‍ബറി റെഡ്, അലൂമിനിയം സില്‍വര്‍, കറുപ്പ്, തൂവെള്ള, ജെറ്റ് ബ്ലാക്ക്, സിന്‍ഡര്‍ റെഡ് എന്നീ നിറങ്ങളില്‍ ലഭ്യം.

You must be logged in to post a comment Login