‘ട്രയാത്ത്‌ലോണില്‍ പങ്കെടുത്ത് 86 വയസ്സുള്ള ഉരുക്കു കന്യാസ്ത്രീ

tt

എന്നെങ്കിലും ഒരിക്കല്‍ ആരോഗ്യം മെച്ചപ്പെടുത്താം എന്ന ഭാവവുമായാണോ നിങ്ങള്‍ ജീവിക്കുന്നത്, എങ്കില്‍ തീര്‍ച്ചയായും ഉരുക്കു കന്യാസ്ത്രീ എന്നറിയിപ്പെടുന്ന സിസ്റ്റര്‍ മഡോണ ബഡറിനെക്കുറിച്ച് അറിയണം. യുഎസ്എയില്‍ ഓഗസ്റ്റ് 13 ന് നടന്ന എയ്ജ് ഗ്രൂപ്പ് നാഷണല്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തവരില്‍ 86വയസ്സിന് മുകളില്‍ പ്രായമുള്ളതായി സിസ്റ്റര്‍ മഡോണ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അവാര്‍ഡ് ദാന സമയത്ത് എല്ലാവരും എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് ആദരിച്ചതും സിസ്റ്റര്‍ മഡോണയെ മാത്രമായിരുന്നു.

86 കാരി സിസ്റ്റര്‍ മഡോണ ഇപ്പോള്‍ ഒരു സെലിബ്രിറ്റി കൂടിയാണ്. സിസ്റ്ററെ കുറിച്ച് നിരവധി ലേഖനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട് അടുത്തിടെ ഒരു പരസ്യചിത്രത്തിലും സിസ്റ്റര്‍ അഭിനയിച്ചു. മത്സരങ്ങളില്‍ സിസ്റ്റര്‍ സ്ഥിരം പങ്കെടുക്കുന്ന ആളാണ്, മാത്രമല്ല 45 അയണ്‍മാന്‍ ഓട്ടത്തിലും അവര്‍ പങ്കെടുത്തിട്ടുണ്ട്. എന്നാലും ഇപ്പോഴും ചെറിയ അബന്ധങ്ങള്‍ മത്സരങ്ങളില്‍ പറ്റാറുണ്ട്. ട്രെയാത്ത?ലോണില്‍ സിസ്റ്റര്‍ പങ്കെടുക്കുന്ന സമയത്ത് തന്റെ ഷൂസുകള്‍ മറന്നിരുന്നു, പിന്നീട് മറ്റൊരാളാണ് സിസ്റ്ററിന് ഷൂസുകള്‍ മത്സരിക്കാന്‍ നല്‍കിയത്.

ട്രയാത്ത്‌ലോണില്‍ 10 കിലോമീറ്റര്‍ ഓട്ടവും, 1.5 കിലോമീറ്റര്‍ നീന്തലും, 40കിലോ മീറ്റര്‍ സൈക്കിളോട്ടവുമായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ എല്ലാവര്‍ക്കും ഒരു പ്രചോദനമായിരുന്നു. നാല് മണിക്കൂര്‍, 23 മിനുട്ട് 43 സെക്കന്‍ഡില്‍ സിസ്റ്റര്‍ തന്റെ ട്രയാത്ത്‌ലോണ്‍ പൂര്‍ത്തിയാക്കി.

You must be logged in to post a comment Login