ട്രായ് ഇനി ഉപഭോക്താവിന് ഫോണ്‍ വിളികളുടെ നിലവാരം അളന്നു തരും

TRAI
ന്യൂഡല്‍ഹി: മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഇനി ഫോണ്‍ വിളികളുടെ നിലവാരവും പറഞ്ഞുതരും. ട്രായ് മൈസ്പീഡ് അനലിറ്റിക്കല്‍ പോര്‍ട്ടലാണ് (http://analyticst.ragi.gov.in) ഇതിനായി കഴിഞ്ഞയാഴ്ച തുറന്നത്.

വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ മൈസ്പീഡ്, ഡ്രൈവ് ടെസ്റ്റ്, ക്വാളിറ്റി ഓഫ് സര്‍വീസ് എന്നീ മൂന്നു വിഭാഗങ്ങളാണ് കാണാന്‍ സാധിക്കുക. ഉപഭോക്താവിന്റെ പ്രദേശത്തെ ഓരോ കമ്പനികളുടെയും ടവര്‍, നെറ്റ്‌വര്‍ക്ക് വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി അറിയാം. ക്വാളിറ്റി ഓഫ് സര്‍വിസ് പോര്‍ട്ടലാണിതില്‍ പ്രധാനം.

സിഗ്‌നല്‍ ശക്തി, വിളി മുറിയല്‍ നിരക്ക്, ടവറുകളുടെ എണ്ണം, ഒരു മേഖലയിലെ സേവനദാതാക്കളുടെ പ്രകടനം എന്നിവയാണിതില്‍ വ്യക്തമാവുക. സിം ഏതുവേണമെന്ന് തെരഞ്ഞെടുക്കുന്നതിന് മുമ്പ് കമ്പനികളുടെ വ്യക്തമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ മനസ്സിലാക്കാം. നേരത്തേ ഡേറ്റ വേഗം വ്യക്തമാക്കുന്ന മൈ സ്പീഡ് ആപ്പും ട്രായ് പുറത്തിറക്കിയിരുന്നു.

വിളികളുടെ ശബ്ദ മേന്മ വിലയിരുത്താനുള്ള സംവിധാനമുള്‍പ്പെടെ പോര്‍ട്ടല്‍ വൈകാതെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.

You must be logged in to post a comment Login