ട്രിപ്പിള്‍ സിം സ്മാർട്ട് ഫോണുമായി എല്‍.ജി എത്തുന്നു

ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണുകളുടെ കാലം അവസാനിക്കുന്നു.ഇനി വരുന്നത് ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണുകളുടെ കാലം.എല്‍.ജിയാണ് ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിന് വിപ്ലവകരമായ തുടക്കം നല്‍കുന്നത്.കുറഞ്ഞ വിലയില്‍ ഡ്യുവല്‍ സിം ഫോണുകളുമായി കളം നിറഞ്ഞു നില്‍ക്കുന്ന നോക്കിയ, മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ കമ്പിനിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തിയാണ് എല്‍.ജിയുടെ ട്രിപ്പിള്‍ സിം ഫോണുമായി വരുന്നത്.

lg comനിലവില്‍ ബേസിക് ട്രിപ്പിള്‍ സിം ഫോണ്‍ എല്‍.ജി. ഇറക്കുന്നുണ്ടെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ആദ്യമായാണ് നിര്‍മിക്കുന്നത്. മിതമായ നിരക്കില്‍ പ്രൊസസറുകള്‍ നിര്‍മിച്ചു നല്‍കുന്ന മീഡിയ ടെക്കുമായി ചേര്‍ന്നാണ് എല്‍.ജി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.3ജി ട്രിപ്പിള്‍ സിം ടെക്‌നോളജി എന്നാണ് പരീക്ഷണത്തിന്റെ പേര്.മൂന്നു സിം കാര്‍ഡുകളും മാറി മാറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതാണ് 3 ജി ട്രിപ്പിള്‍ സിം ടെക്‌നോളജിയുടെ പ്രത്യേകത.മാത്രമല്ല ഉയര്‍ന്ന ശേഷിയുള്ളതിനാല്‍ സംസാരിക്കുന്നതിനിടെ ശബ്ദം മുറിഞ്ഞു പോവുകയോ കോള്‍ കട്ടാവുകയോ ചെയ്യില്ല.

17 എം.ബി. ഇന്റേണല്‍ മെമ്മറി, 4 ജി.ബി. വരെ സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി സ്ലോട്ട്, ഹെഡ് ഫോണ്‍, വീഡിയോ പ്ലെയര്‍, എഫ്.എം. റേഡിയോ എന്നിവ മാത്രമാണ് ഈ ഫോണിലെ സൗകര്യങ്ങള്‍. 3,800 രൂപയാണ് വില.

You must be logged in to post a comment Login