ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഐസിഐസിഐ ബാങ്കും

ആദ്യമായാണ് റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് ഇത്തരം ഒരു സംവിധാനം കൊണ്ടുവരുന്നത്.

icici

മുംബൈ: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഇനി മുതല്‍ ഐസിഐസിഐ ബാങ്കിനെയും ഉപഭോക്താക്കള്‍ക്ക് ആശ്രയിക്കാം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഐസിഐസിഐ ബാങ്ക് ഇതിനായി വെബ്‌സൈറ്റ് ആരംഭിച്ചിട്ടണ്ട്. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള എല്ലാ വിവരങ്ങളും ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റിലും ലഭ്യമാണ്.

നിലവില്‍ ട്രെയില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യണമെങ്കില്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോയി കാത്തുനിന്ന് ടിക്കറ്റ് റിസര്‍വ്വ് ചെയ്യണം, അല്ലെങ്കില്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിലൂടെ.

ഇവരുടെ മൊബൈല്‍ ബാങ്കിങ് വഴിയും പ്രീ പെയ്ഡ് ഡിജിറ്റല്‍ വാലറ്റ് വഴിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാം. ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഈ സേവനം ലഭ്യമാണ്. ആദ്യം ഐആര്‍സിടിസിയില്‍ അക്കൗണ്ട് തുറക്കണം എന്ന് മാത്രം. പിന്നീട് ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ ഐസിഐസിഐയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യമായാണ് റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് ഇത്തരം ഒരു സംവിധാനം കൊണ്ടുവരുന്നത്.

You must be logged in to post a comment Login