ട്വന്റി20 ലോക കിരീടം ഇന്ത്യയ്ക്കു സ്വന്തമെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍

kevin
വരുന്ന ട്വന്റി20 ലോക കപ്പില്‍ ഇന്ത്യ തന്നെ കിരീടം നേടുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഓസ്‌ട്രേലിയയില്‍ വച്ചു നടക്കുന്ന ബിഗ് ബാഷ് ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടി 323 റണ്‍സിന്റെ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച ശേഷമാണ് പീറ്റേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്. നിലവില്‍ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മയുമാണ് ഇന്ത്യയുടെ വിജയ ശില്‍പികള്‍. അവരെ പിടിച്ചുകെട്ടുക പ്രയാസകരമാണ്.

മാര്‍ച്ചില്‍ ഇന്ത്യയില്‍ വച്ചാണ് ട്വന്റി20 നടക്കുന്നത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം കൂടി മുതലാക്കാനായാല്‍ ഇന്ത്യയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്ന് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

രോഹിത്തും കോഹ്‌ലിയും തന്നെയാണ് തന്റെ ഇഷ്ട താരങ്ങളെന്നും, ഇവരുടെ ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏകദിന പരമ്പര നഷ്ടമായെങ്കിലും ട്വന്റി20 തൂത്തു വാരിക്കൊണ്ട് ഇന്ത്യ കരുത്തു തെളിയിച്ചിരുന്നു.

You must be logged in to post a comment Login