ട്വന്റി20; വെസ്റ്റിന്‍ഡീസിന് ലോകകിരീടം

Cricket - England v West Indies - World Twenty20 cricket tournament final - Kolkata, India - 03/04/2016. West Indies players celebrate with the trophy after winning the final.   REUTERS/Adnan Abidi

കൊല്‍ക്കത്ത: ട്വന്റി20 ക്രിക്കറ്റിന്റെ വെസ്റ്റിന്‍ഡീസിന് രണ്ടാം ലോകകിരീടം. അവിശ്വസനീയമായിരുന്നു വിന്‍ഡീസ് ജയം. അവസാന ആറു പന്തില്‍ 19 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യവുമായി അവസാന ഓവറില്‍ ബാറ്റു ചെയ്ത് ബെന്‍ സ്‌റ്റോക്‌സ് എറിഞ്ഞ ആദ്യ നാലു പന്തും സിക്‌സര്‍ പറത്തി കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്ന ഓള്‍റൗണ്ടര്‍ വെസ്റ്റിന്‍ഡീസിന് അവിസ്മരണീയ ജയം സമ്മാനിച്ചു.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് രണ്ടു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി ലക്ഷ്യം കണ്ടു. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മൂന്നിന് 11 എന്ന നിലയില്‍ പതറിയ വിന്‍ഡീസിനെ 66 പന്തില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമടക്കം 85 റണ്‍സ് നേടിയ മര്‍ലോണ്‍ സാമുവല്‍സാണ് ഒറ്റയ്ക്ക് ചുമലിലേറ്റിയത്.

west 2

നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തില്‍ പന്തെറിഞ്ഞ വിന്‍ഡീസ് ബൗളര്‍മാര്‍ അഞ്ചോവര്‍ പിന്നിടുമ്പോഴേക്കും ഇംഗ്ലണ്ടിനെ മൂന്നിന് 23 എന്ന നിലയില്‍ എത്തിച്ചു. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ റണ്ണെടുക്കും മുമ്പ് അപകടകാരിയായ ജേസണ്‍ റോയിയെ പുറത്താക്കി സാമുവല്‍ ബദ്രിയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. തൊട്ടടുത്ത ഓവറില്‍ ഒരു റണ്ണെടുത്ത അലക്‌സ് ഹെയ്ല്‍സിനെ ആന്ദ്രെ റസല്‍ ബദ്രിയുടെ കൈകളില്‍ എത്തിച്ചതോടെ രണ്ടിന് എട്ട് എന്ന നിലയിലായി ഇംഗ്ലണ്ട്.

നായകന്‍ ഇയോയിന്‍ മോര്‍ഗന്റെ ഉഴമായിരുന്നു അടുത്തത്. തട്ടിയും മുട്ടിയും 12 പന്തില്‍ നിന്ന് അഞ്ചു റണ്‍സ് എടുത്ത മോര്‍ഗനെ സ്ലിപ്പില്‍ ഗെയ്‌ലിന്റെ കൈകളില്‍ എത്തിച്ച ബദ്രി ഇംഗ്ലീഷ് മുന്‍നിര തകര്‍ത്തു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോ റൂട്ടും ജോസ് ബട്‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇംഗ്ലീഷ് ഇന്നിങ്‌സിന്റെ നട്ടെല്ല്. റൂട്ട് സ്‌ട്രൈക്ക് കൈമാറി കളിച്ചപ്പോള്‍ ബട്‌ലറായിരുന്നു അപകടകാരി. 22 പന്തില്‍ നിന്ന് ഒരു ഫോറും മൂന്നു പടുകൂറ്റന്‍ സിക്‌സറുകളുമായി 36 റണ്‍സാണ് ബട്‌ലര്‍ അടിച്ചു കൂട്ടിയത്.

west 3

36 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 54 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. ബട്‌ലര്‍ പുറത്തായ ശേഷം ഡേവിഡ് വില്ലി(14 പന്തില്‍ 21), ക്രിസ് ജോര്‍ദാന്‍(12) എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഇംഗ്ലണ്ടിന് 100 കടത്തിയ ശേഷമാണ് റൂട്ട് കീഴടങ്ങിയത്. വിന്‍ഡീസിനായി നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സാമുവല്‍ ബദ്രിയാണ് തിളങ്ങിയത്. ഡ്വെയ്ന്‍ ബ്രാവോ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വഴ്ത്തി.

You must be logged in to post a comment Login