ട്വിറ്ററിലൂടെ അശഌലം പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ ‘റിപ്പോര്‍ട്ട് ട്വീറ്റ്’ ബട്ടണ്‍

ട്വിറ്ററിലൂടെ അശ്‌ളീലവും ഭീഷണിയും പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ ‘റിപ്പോര്‍ട്ട് ട്വീറ്റ്’ ബട്ടണ്‍ നിലവില്‍ വരുന്നു. അനാവശ്യ സന്ദേശങ്ങളും ഭീഷണിയും ഉഭഭോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യമാണിത്. റിപ്പോര്‍ട്ട് ബട്ടണ്‍ ഇപ്പോള്‍ മൊബൈലില്‍ ഉണ്ടെങ്കിലും ടെസ്‌ക് ടോപ്പിലേക്കും മറ്റും ഇത് വ്യാപിപിക്കും.

 

സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളിലൂടെ ഭീഷണിയും അശ്‌ളീല പ്രയോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സൈറ്റ് അധികൃതര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ട്വിറ്ററിലൂടെയുള്ള ഭീഷണിയെയും അശ്‌ളീലസന്ദേശങ്ങളെയുംകുറിച്ച് നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചിരുന്നത്. പൊതുപ്രവര്‍ത്തകര്‍ക്കും സെലിബ്രിറ്റികള്‍ക്കുമാണ് ഇത്തരം  സന്ദേശങ്ങള്‍ അധികം ലഭിച്ചിരുന്നത്. കൂടാതെ വ്യക്തിപരമായ അധിഷേപങ്ങളും ഒട്ടും കുറവല്ല.

You must be logged in to post a comment Login