ട്വിറ്ററില്‍ തോണ്ടിയ ആരാധകന് സേവാഗിന്റെ മറുപടി

virender-sehwag

ന്യൂഡല്‍ഹി: ട്വിറ്ററില്‍ തനിക്കെതിരെ വരുന്ന യോര്‍ക്കറുകളെ സിക്‌സര്‍ പായിക്കുകയാണ് സേവാഗ് ഇപ്പോള്‍. ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകനായ പിയേഴ്‌സ് മോര്‍ഗനെ ട്വിറ്ററില്‍ മുക്കി പൊരിച്ചിട്ട് ദിവസങ്ങള്‍ കുറേയൊന്നുമായിട്ടില്ല. ഇപ്പോഴിതാ മറ്റൊരാള്‍ കൂടി സേവാഗിനു മുന്‍പില്‍ തലവെച്ചു കൊടുത്തിരിക്കുകയാണ്.

റിഷാബ് ജൈസ്‌വാള്‍ എന്ന യുവാവ് സേവാഗിനെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ശ്രീലങ്കക്കെതിരെ 283 റണ്‍സില്‍ പുറത്തായപ്പോഴും ദക്ഷിണാഫ്രിക്കക്കെതിരെ 319 ല്‍ പുറത്തായപ്പോഴും ദൗര്‍ഭാഗ്യകരമായാണ് എനിക്ക് തോന്നിയത്. കാരണം നിങ്ങള്‍ 400 റണ്‍സ് അടിച്ചു കാണാനാണ് എനിക്ക് ആഗ്രഹം

ഉടന്‍ തന്നെ വന്നു ഉരുളക്ക് ഉപ്പേരി പോലുള്ള സേവാഗിന്റെ മറുപടി.

അങ്ങിനെയെങ്കില്‍ എന്തിനാണ് താങ്കള്‍ 10 റണ്‍സ് കുറച്ചത്. 283 റണ്‍സ് അല്ല 293 റണ്‍സിലാണ് താന്‍ പുറത്തായത് എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

You must be logged in to post a comment Login