ഡബിള്‍ ഹാട്രിക്ക്; മെസ്സിയുംക്രിസ്റ്റ്യാനോയും മത്സരിച്ച് വല നിറച്ചു; റയലിന് 7-1 വിജയം

Christiano-Ronaldo2.jpg.image.784.410
മഡ്രിഡ്: മെസിയും റൊണാള്‍ഡോയും ഗോള്‍ വല നിറച്ചു. എതിരാളികള്‍ കാഴ്ചക്കാരായി. ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാവാം സെല്‍റ്റ ഡി വിഗോയ്‌ക്കെതിരെ രണ്ടാംപകുതിയുടെ 26 മിനിറ്റില്‍ നാലു ഗോളടിച്ച് റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നല്‍ പ്രകടനം. റയലിന്റെ ഗ്രൗണ്ടില്‍ വിജയം 7-1ന്.

കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റ റയലിന് ആശ്വാസം കൂടിയായി ഈ വിജയം. പക്ഷേ, ഫോമിലേക്കുള്ള റയലിന്റ മടക്കം താമസിച്ചെന്നു മാത്രം. ബാര്‍സിലോനയുമായുള്ള വ്യത്യാസം ഇപ്പോള്‍ ഒന്‍പതു പോയിന്റ്.

റൊണാള്‍ഡോ 50 മിനിറ്റിനും 76 മിനിറ്റിനും ഇടയിലാണ് ഗോളുകള്‍ നേടിയത്. ഇതോടെ ലീഗില്‍ റൊണാള്‍ഡോയുടെ ഗോള്‍വേട്ട 27ല്‍ എത്തി.

You must be logged in to post a comment Login