ഡയറ്റ് പ്ലാനുകളെ തെറ്റിക്കുന്ന വില്ലന്‍ വിശപ്പല്ല, തലോച്ചോറെന്ന് ശാസ്ത്രം

തലച്ചോര്‍ ചില സമയങ്ങളില്‍ കൂടുതല്‍ സന്തോഷവാനാകാന്‍ ശ്രിമിക്കുന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.

healthy and junk food concept - woman with fruits rejecting hamburger and cake

ഉറച്ച ഡയറ്റ് പ്ലാനിംഗ് തീരുമാനവുമായി അമിത വണ്ണവും, ബെല്ലി ഫാറ്റും നിയന്ത്രിക്കാന്‍ ഇറങ്ങുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും പാതിവഴിയില്‍ തങ്ങളുടെ തീരുമാനം ഉപേക്ഷിക്കുന്നവരാണ്. എന്നാല്‍ ഇവിടെ വില്ലനാവുന്നത് വിശപ്പല്ല നമ്മുടെ തലച്ചോറാണെന്നാണ് പുതിയ പഠനം പറയുന്നത്. ചില ഭക്ഷണങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ്.

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഈ ബ്രെയ്ന്‍ തിയറിക്ക് പിന്നില്‍. ‘നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലെങ്കില്‍ നാം ശ്രദ്ധ നല്‍കുന്ന കാര്യങ്ങളിലും നമുക്ക് പൂര്‍ണ്ണമായ നിയന്ത്രണം സാധ്യമാവില്ല’

തലച്ചോര്‍ ചില സമയങ്ങളില്‍ കൂടുതല്‍ സന്തോഷവാനാകാന്‍ ശ്രിമിക്കുന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. നമ്മുടെ നാഡീ സംവിധാനത്തില്‍ ഡോപാമിന്‍ എന്ന ഞരമ്പുകളിലൂടെ സംജ്ഞാ പ്രയോഗത്തിന് സഹായിക്കുന്ന രാസവസ്തുവാണ് സന്തോഷത്തിന് പിന്നിലെ കാരണം.

ഡയറ്റ് ചെയ്യുന്നവര്‍ക്കും ഭക്ഷണപ്രീയര്‍ക്കുമറിയാം ആരോഗ്യകരമല്ലാത്ത ചില ഭക്ഷണ ശീലങ്ങള്‍ക്ക് സ്വാദ് കൂടുതലാണ്. ഈ സമയങ്ങളില്‍ തലച്ചോറ് ഡോപാമീനെ സ്രവിപ്പിക്കാന്‍ തുടങ്ങും.

ഈ ഡോപാമീന്‍ ആസക്തിക്ക് അടിപ്പെടുത്തുന്നതാണെന്നും മറക്കേണ്ട. അത് കൊണ്ടാണ് വീണ്ടും ആ ഭക്ഷണം കാണുമ്പോള്‍ ശരീരം സന്തോഷത്തിനായി അത് കഴിക്കാന്‍ ഒരുമ്പെടും. ഇതാണ് ഡയറ്റ് പ്ലാന്‍ നിയന്ത്രണം പാളാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

You must be logged in to post a comment Login