ഡയാന രാജകുമാരിയുടെ മരണം: വീണ്ടും വിവാദ വെളിപ്പെടുത്തല്‍

ഡയാന രാജകുമാരിയുടെ മരണം വീണ്ടും വിവാദത്തില്‍ .  1997 ഫ്രാന്‍സില്‍ വച്ച്‌ കാറപകടത്തില്‍ ഡയാന രാജകുമാരിയെയും, കാമുകന്‍ അല്‍ ഫയദിനെയും ബ്രിട്ടീഷ്‌ സൈന്യത്തിലെ പരിശീലനം സിദ്ധിച്ച ഒരു സൈനികന്‍ കൊല്ലുകയായിരുന്നു എന്നാണ്‌ പുതിയ വെളിപ്പെടുത്തല്‍ .

സൈനികന്റെ ബന്ധു ബ്രിട്ടീഷ്‌ സൈനിക പോലീസിന്‌ നല്‍കിയ മോഴിയിലാണ്‌ ഇങ്ങനെ പറയുന്നതെന്ന്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ സ്‌കൈ ന്യൂസാണ്‌ പിന്നീട്‌ ഇത്‌ മെട്രോപോളിറ്റന്‍ പൊലീസ്‌ വഴി സ്‌കോട്ട്‌ ലാന്‍റ്‌ യാര്‍ഡില്‍ എത്തിയെന്ന്‌ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എന്നാല്‍ ഈ പുതിയ വിവരത്തിന്‍റെ വസ്‌തുത പരിശോധിച്ചു വരുകയാണെന്ന്‌ സ്‌കോട്ട്‌ ലാന്റ്‌ യാര്‍ഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. പുനരന്വേഷണമല്ല, ഈ വെളിപ്പെടുത്തലിന്റെ സത്യവസ്ഥ അന്വേഷിക്കുമെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. നിലവില്‍ തന്നെ 8 മില്യണ്‍ പൗണ്ട്‌, ഡയാന മരണം അന്വേഷിക്കാന്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ചിലവാക്കിയിട്ടുണ്ട്‌.

എന്നാല്‍ വാര്‍ത്തയോട്‌ പ്രതികരിക്കാന്‍ ബ്രിട്ടീഷ്‌ രാജകുടുംബ വക്താവ്‌ തയ്യാറായില്ല. നേരത്തെ ഡയാനയുടെ മരണം അപകടം മൂലമാണെന്നും ഇതില്‍ ഡ്രൈവറുടെ അശ്രദ്ധയുണ്ടെന്നും ഫ്രാന്‍സും, ബ്രിട്ടനും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

 

 

You must be logged in to post a comment Login