ഡയാന രാജകുമാരി പഠിപ്പും വിവരവുമില്ലാത്ത അരസികയോ?

ഡയാന രാജകുമാരി പഠിപ്പും വിവരവുമില്ലാത്ത ഒരു അരസികയോ? ഇത് വെറുമൊരു സംശയമല്ല ഇങ്ങനെ പറഞ്ഞത് ഡയാന കുടുംബത്തിലെ തന്നെ ഒരംഗമാണ്. ബ്രിട്ടീഷ് കുടുംബത്തിലെ രാജപത്‌നി മൈക്കിള്‍ ഓഫ് കെന്റാണ് ഈ വിവാദവിവരം പുറത്തു വിട്ടത്.
ഡയാന പഠിപ്പും വിവരവുമില്ലാത്ത ഒരരസികയാണ്. അവര്‍ക്ക് ലഭിച്ച പ്രശസ്തിക്കനുസരിച്ച് പെരുമാറാന്‍ വിദ്യാഭ്യാസമില്ലായ്മ ഒരു തടസമായി. ഡയാനയെ അച്ചടക്കത്തോടെയും അനുസരണയോടെയും വളര്‍ത്താന്‍ അമ്മയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം നേടാന്‍ സാധിച്ചില്ലെന്ന് രാജപത്‌നി പറഞ്ഞു. പ്രമൂഖ മാധ്യമപ്രവര്‍ത്തകന്‍ കോണാര്‍ഡ് ബ്ലാക്കുമായുള്ള അഭിമുഖത്തിലാണ് രാജപത്‌നി മൈക്കള്‍ ഓഫ് കെന്റ് ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
princess-diana-was-a-fashion-icon-seen-in-paris-in-1988
കെന്‍സ്റ്റണ്‍ കൊട്ടാരത്തില്‍ തന്റെ തൊട്ടടുത്താണ് ഡയാന താമസിച്ചിരുന്നത്. എനിക്ക് ഡയാനയെ ഇഷ്ടമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു ഡയാനയുടേത്. പെട്ടെന്ന് പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്ന ഡയാന സിനിമ താരങ്ങളെയും ഗായകരെയും പോലെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു. എന്നാല്‍ വിദ്യാഭ്യാസമില്ലായ്മ ആ പ്രശസ്തിയ്ക്ക് അനുസരിച്ച് പെരുമാറാന്‍ ഡയാനയ്ക്ക് തടസമായിരുന്നു.

വില്യം കേറ്റ് ദമ്പതികളേക്കുറിച്ച് നല്ല മതിപ്പാണെന്ന് പറഞ്ഞ രാജപത്‌നി പുതു തലമുറ ജനങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിവുള്ളവരാണെങ്കില്‍ പഴയ തലമുറ അരസികരായിരുന്നെന്നും അഭിപ്രായപ്പെട്ടു. ഡയാനയുടെ ബന്ധുവായ രാജകുമാരന്‍ മൈക്കിളിനെ 1978 ലാണ് മൈക്കിള്‍ ഓഫ് കെന്റ് വിവാഹം കഴിക്കുന്നത്.

You must be logged in to post a comment Login