ഡല്‍ഹിയിലെയും, മുംബൈയിലേയും ലോക്‌സഭ സീറ്റുകളില്‍ ഭൂരിപക്ഷവും ആം ആദ്മിക്കെന്ന് സര്‍വേ

ഡല്‍ഹിയില്‍ 7 ലോക് സഭ സീറ്റുകളില്‍ ആറും ആംആദ്മി പാര്‍ട്ടി നേടുമെന്ന് എബിപി-നീല്‍സന്‍ അഭിപ്രായ സര്‍വേ ഫലം. മുംബൈയിലും ആംആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നും സര്‍വേ ഫലം പറയുന്നു. മൊത്തം 21 ലോക്‌സഭ മണ്ഡലങ്ങളില്‍ 10 സീറ്റുകള്‍ ബിജെപി നേടും.ആംആദ്മി പാര്‍ട്ടി 8 സീറ്റും കോണ്‍ഗ്രസ് 3 സീറ്റും നേടുമെന്നാണ് അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്.
അടുത്ത പ്രധാനമന്ത്രി ആരെന്നുള്ള അഭിപ്രായ വോട്ടെടുപ്പില്‍ നരേന്ദ്ര മോഡിയെയാണ് കൂടുതല്‍ പേരും പിന്തുണച്ചത്. രണ്ടാം സ്ഥാനം അരവിന്ദ് കേജ്രിവാളിനാണ്.

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ 19 നഗര കേന്ദ്രീകൃത മണ്ഡലങ്ങളിലെ വോട്ടര്‍മാരെയും ഡല്‍ഹിക്ക് തൊട്ടടുത്ത ഗാസിയാബാദ് ,ഗുഡ്ഗാവ് എന്നീ മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് എബിപി -നീല്‍സന്‍ ഗ്രൂപ്പ് അഭിപ്രായ സര്‍വേ നടത്തിയത്. ഡല്‍ഹിയില്‍ മൊത്തം 7 സീറ്റുകളില്‍ ആറിലും ആംആദ്മി പാര്‍ട്ടി വിജയിക്കും. ഒരു സീറ്റ് ബിജെപിക്ക് ലഭിക്കും.

2009ല്‍ ഏഴിലും വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കില്ലെന്നും സര്‍വേ പ്രവചിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്കുളള 48ശതമാനം വോട്ടര്‍മാരുടെ പിന്തുണ നരേന്ദ്ര മോഡിക്കാണ്. 31 ശതമാനം പേരുടെ പിന്തുണയുമായി അരവിന്ദ് കേജ്രിവാളാണ് രണ്ടാം സ്ഥാനത്ത്.കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന് രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നവര്‍ 16 ശതമാനം മാത്രമാണ്.

മുംബൈയില്‍ ആംആദ്മി പാര്‍ട്ടി അക്കൗണ്ട് തുറക്കും.നിലവില്‍ പത്ത് സീറ്റുള്ള കോണ്‍ഗ്രസ് മുംബൈയില്‍ ഇത്തവണ 3 സീറ്റില് ഒതുങ്ങും.രണ്ട് സീറ്റുകല്‍ ഉള്ള ബിജെപി ശിവസേന സഖ്യം 10 സീറ്റുകള്‍ നേടി മുംബൈയിലും സമീപ നഗരങ്ങളിലും മുന്നേറ്റം നടത്തും.
മുംബൈയില്‍ കേജ്രിവാളിന് 18 ശതമാനം പേരുടെ പിന്തുണയുണ്ടെന്നും എബിപി നീല്‍സന്‍ സര്‍വേ പറയുന്നു.

You must be logged in to post a comment Login