ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

delhi
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഓള്‍ഡ് ഡല്‍ഹിയിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ ചാന്ദ്‌നി ചൗക്കിലെ നയാ ബസാറിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഒരാളുടെ കയ്യിലുണ്ടായ പടക്കങ്ങള്‍ നിറച്ച ബാഗ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇയാള്‍ വലിച്ചിരുന്ന ബീഡിയില്‍ നിന്നും ബാഗിലേക്ക് തീ പടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തുനിന്ന് പടക്കങ്ങളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം പോലീസ് സിലിണ്ടര്‍ സ്‌ഫോടനത്തിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും ഭീകര വിരുദ്ധ സേനയും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

You must be logged in to post a comment Login