ഡല്‍ഹിയില്‍ ആലുവ സ്വദേശി കുത്തേറ്റ് മരിച്ചനിലയില്‍

delhi malayali killന്യൂഡല്‍ഹി: മയൂര്‍ വിഹാറില്‍ മലയാളി കുത്തേറ്റ് മരിച്ച നിലയില്‍. ആലുവ സ്വദേശിയായ പി. വിജയകുമാര്‍( 70) ആണ് മരിച്ചത്. മയൂര്‍ വിഹാറിലെ സമാചാര്‍ അപാര്‍ട്ട്‌മെന്റില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നുസംഭവം. കസ്റ്റംസ് മുന്‍ ഉദ്യോഗസ്ഥനാണ് പി. വിജയകുമാര്‍. കൊലപാതകമാണോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

പത്ത് വര്‍ഷമായി ഡല്‍ഹിയില്‍ താമസിച്ച് വരികയാണ് വിജയകുമാറും കുടുംബവും. കേന്ദ്ര സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ് വിജയകുമാര്‍. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു.

അടുത്ത് തന്നെ കുടുംബമായി താമസിക്കുന്ന മകള്‍ എത്തിയപ്പോഴാണ് വിജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് വീട് തുറന്നു കിടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

You must be logged in to post a comment Login