ഡല്‍ഹിയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നബികരീം മേഖലയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരനായ യുവാവ് അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അയല്‍വാസി 21-കാരനായ മുഹമ്മദ് അസ്ഗറാണ് അറസ്റ്റിലായത്.
ഇയാള്‍ മുന്‍പും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

ഇന്നലെ വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അസ്ഗര്‍ അലി ആളൊഴിഞ്ഞയിടത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പീഡനത്തിന് ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കുകയും ബഹളംവെക്കുകയും ചെയ്തപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് പിടിയിലായ അസ്ഗര്‍ അലിയും താമസിച്ചിരുന്നത്. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഒരു സ്വകാര്യ ബാഗ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.

You must be logged in to post a comment Login