ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എല്ലാ ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലായം റദ്ദാക്കി. അധിക സ്റ്റോപ്പുകള്‍ റെയില്‍വേയ്ക്ക് നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിശദീകരണം. ബിഹാറിലേയ്ക്കുള്ള ട്രെയിനുകളുടെ അധിക സ്റ്റോപ്പും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സ്റ്റോപ്പുകള്‍ നേടിയെടുത്തത്. സ്റ്റോപ്പുകള്‍ കൂടുന്നതിനാല്‍ റെയില്‍വേയ്ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നാണ് റെയില്‍വേയുടെ വിശദീകരണം. സെപ്റ്റംബര്‍ മുതല്‍ അധിക സ്റ്റോപ്പുകള്‍ റദ്ദാക്കാനാണ് തീരുമാനം.

You must be logged in to post a comment Login