ഡല്‍ഹിയില്‍ പോലീസ് വെടിവെപ്പില്‍ ഒരു മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്ക് നേരേയുണ്ടായ പോലീസ് വെടിവെപ്പില്‍ 19കാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പാര്‍ലമെന്റ് സ്ട്രീറ്റില്‍ റോഡിലിറങ്ങിയ അഭ്യാസികളെ തടയാന്‍ വേണ്ടിയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. delhi_police_shoot_stunter_280_1_635105995080215043

അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ തടയാന്‍ ശ്രമിച്ച പോലീസിനു നേരെ യുവാക്കള്‍ കല്ലെറിഞ്ഞെന്നും ഇതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.മൂന്നു പേലീസുകാര്‍ക്കും പരിക്കേറ്റു. മോട്ടോര്‍ സൈക്കിളിന്റെ ടയറിലേക്കാണ് പോലീസ് വെടിവച്ചത്. എന്നാല്‍ ഇതിനിടയില്‍ യുവാക്കളിലൊരാള്‍ക്ക് ആകസ്മികമായി വെടിയേല്‍ക്കുകയായിരുന്നു.

You must be logged in to post a comment Login