ഡല്‍ഹിയില്‍ മൂന്ന് കുറ്റവാളികളെ പോലീസ് വെടിവെച്ച് കൊന്നു

മൂന്ന് അന്തര്‍സംസ്ഥാന കുറ്റവാളികളെ ഡല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്‍ വെടിവെച്ചുകൊന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയും കൊലയാളിയുമായ നീതു ദബോഡിയയും മറ്റ് രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.
depression and suicide
വസന്ത്കുഞ്ജിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന് സമീപം വ്യാഴാഴ്ച രാത്രി 11 മണിക്കാണ് സംഭവം. കാറിലെത്തിയ സംഘത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് സ്വയം പ്രതിരോധത്തിനായി ഇവരെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.

You must be logged in to post a comment Login