ഡല്‍ഹിയില്‍ സുരക്ഷാ ജീവനക്കാരനെ വെടിവച്ച് സ്വകാര്യ ബാങ്കില്‍ വന്‍ കവര്‍ച്ച

 ന്യുഡല്‍ഹി: ഉത്തര ഡല്‍ഹിയില്‍ വന്‍ ബാങ്ക് കവര്‍ച്ച. പണവുമായി പോയ സ്വകാര്യ ബാങ്കിന്റെ വാഹനം ആക്രമിച്ച് ഒന്നരക്കോടി രൂപ കവര്‍ന്നു. മോഷണം തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു. കമലാ നഗറിലെ സിറ്റിബാങ്ക് എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ വാഹനത്തില്‍ നിന്നാണ് പണം മോഷ്ടിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.കുറ്റവാളികള്‍ക്കെതിരെ കൊലപാത ശ്രമത്തിനും ആയുധമുപയോഗിച്ചുള്ള മോഷണത്തിനും കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പൊലീസ് പരിശോധിക്കുന്നുണ്ട്.

You must be logged in to post a comment Login