ഡല്‍ഹിയില്‍ 33 കുട്ടികുറ്റവാളികള്‍ രക്ഷപ്പെട്ടു

മുഖര്‍ജിനഗറിലെ ജുവനൈല്‍ ഹോമില്‍ നിന്നും 33 കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെട്ടു. ജുവൈനില്‍ ഹോം സൂപ്രണ്ടിന്റെ ഓഫീസിന് തീവെച്ചശേഷം കല്ലെറിഞ്ഞ് ജീവനക്കാരെ അക്രമിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ പക്കല്‍നിന്ന് 35,000 രൂപയും ഇവര്‍ മോഷ്ഠിച്ചിരുന്നു.രക്ഷപ്പെട്ടവരില്‍ 16 പേരെ പിന്നീട് പിടികൂടി.
Delhi-juvenile-home-14-held
ശനിയാഴ്ച വൈകീട്ട് എട്ടരയോടെ തടവിലുണ്ടായിരുന്ന ആറ് കുട്ടികള്‍ മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. വിവിധ കേസുകളില്‍പെട്ട 127 കുട്ടിക്കുറ്റവാളികളാണ് ജുവൈനല്‍ ഹോമിലുള്ളത്.

You must be logged in to post a comment Login