ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനം ഗൗതം ഗംഭീര്‍ രാജിവെച്ചു

 

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ രാജിവെച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. ശ്രേയസ് അയ്യരാണ് പുതിയ ക്യാപ്റ്റന്‍.

ഡൽഹിയിലെ ഫിറോസ് ഖാൻ കോട്ട‌്‌ലയിൽ നടന്ന പത്ര സമ്മേളനത്തിൽ ഗംഭീർ തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയിൽ ടീമിനായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ടീമിന്റെ ഇന്നത്തെ അവസ്ഥയുടെ പൂർണ ഉത്തരവാദിത്വവും എനിക്കാണ്. ഇതു തന്നെയാണ് തീരുമാനമെടുക്കാനുള്ള നല്ല സമയം’- ഗംഭീർ പറഞ്ഞു.

ഇതു വരെ നടന്ന ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഡൽഹിയ്‌ക്ക് ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് പോയിന്റുമായി ഈ ഐ.പി.എൽ സീസണിൽ ഏറ്റവും ഒടുവിലാണ് ഡൽഹി ഡയർ ഡെവിൾസിന്റെ സ്ഥാനം.

You must be logged in to post a comment Login