ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി മുന്നില്‍

കടുത്ത ത്രികോണമത്സരം നടക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ. അരവിന്ദ് കേജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി തൊട്ടു പിന്നാലെ തന്നെയുണ്ട്. തുടര്‍ച്ചയായ പിന്തുണ തേടുന്ന കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്.

വോട്ടെണ്ണല്‍ ആരംഭിച്ചു മണിക്കൂറുകള്‍ക്കുളളിലും ഒരു പാര്‍ട്ടിക്കും വ്യക്തമായ ലീഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലീഡ് ലഭിച്ചിരുന്നു. ആദ്യ സൂചനകളില്‍, മത്സരം നടന്ന 70 സീറ്റുകളില്‍ ലീഡ് സൂചനകള്‍ അറിവായ 24 എണ്ണത്തില്‍ പത്തിടത്ത് ബിജെപിയും അഞ്ചിടത്ത് കോണ്‍ഗ്രസും നാലിടത്ത് ആം ആദ്മി പാര്‍ട്ടിയുമാണ് മുന്നിട്ടു നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

You must be logged in to post a comment Login