ഡാന്‍സ് ചെയ്യാന്‍ രാംദേവിനെ രണ്‍വീര്‍ ക്ഷണിച്ചു; അവസാനം താരത്തിന് കാല്‍തൊട്ട് പരാജയം സമ്മതിക്കേണ്ടിവന്നു (വീഡിയോ)

നൃത്തവേഗങ്ങളില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റേതു തകര്‍പ്പന്‍ പ്രകടനം തന്നെ. ഈ ആത്മവിശ്വാസം കൊണ്ടാകണം യുവതാരം തനിക്കൊപ്പം ചുവടുവയ്ക്കാന്‍ വെല്ലുവിളിച്ചത് യോഗാ ഗുരു ബാബാ രാംദേവിനെ. ഇതോടെ സദസ്സിനെ ത്രസിപ്പിച്ച് ഇരുവരുടെയും മാസ്മരികാവതരണമായി. ഡല്‍ഹിയില്‍ ഹിന്ദി ടിവി ചാനല്‍ പരിപാടിയിലാണു യോഗാ ഗുരുവും യുവതാരവും മത്സരിച്ചാടിയത്.

എന്നാല്‍, നൃത്തവേഗങ്ങളില്‍ വേഗം രണ്‍വീര്‍ സിങ്ങിനൊപ്പമെത്തിയ രാംദേവ് തന്റെ പ്രശസ്തമായ യോഗാസനങ്ങള്‍ പുറത്തെടുത്തതോടെ താരം കിതച്ചു. ഒടുവില്‍ തന്റെ കാല്‍തൊട്ടു പരാജയം സമ്മതിച്ച രണ്‍വീറിനെ, രാംദേവ് എടുത്തുയര്‍ത്തി രണ്ടുവട്ടം അന്തരീക്ഷത്തില്‍ കറക്കിയശേഷമാണ് താഴെ നിര്‍ത്തിയത്.

നൃത്തച്ചുവടുകള്‍ക്കിടെ രണ്‍വീര്‍ ബലം നഷ്ടമായി കിതച്ചുപോയതു ചൂണ്ടിക്കാട്ടിയ രാംദേവ് ഒരു ക്ഷീണവുമില്ലാതെ ചടുലമായാണു വേദിവിട്ടത്. രാംദേവിന്റെ ജീവിതകഥ സിനിമയാക്കുമ്പോള്‍ താനായിരിക്കും അദ്ദേഹത്തെ അവതരിപ്പിക്കുക എന്നും രണ്‍വീര്‍ പറഞ്ഞു.

You must be logged in to post a comment Login