ഡാറ്റാ ചോര്‍ച്ച: ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നിയാക്ക് ത്‌ന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി. ഡാറ്റാ ചോര്‍ച്ചാ വിവാദത്തെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിയത്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ഫെയ്‌സ്ബുക്ക് യൂസര്‍ ഡാറ്റയുടെ ദുരുപയോഗം നടത്തിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

തന്റെ അക്കൗണ്ട് നിര്‍ജ്ജീവമാക്കുന്നതിന് മുമ്പ് ചില വിവരങ്ങള്‍ നീക്കം ചെയ്തതായി വോസ്‌നിയാക്കി പറഞ്ഞു.

‘ഓരോ വിഭാഗത്തിലായി നിരവധി പരസ്യങ്ങളും മറ്റും ഒരേ സമയം കാണുന്നത് എനിക്ക് അത്ഭുതമായിരുന്നു. ഇതാണ് ആളുകള്‍ക്ക് വേണ്ടതെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം പറഞ്ഞു.

‘നല്ല ഉത്പന്നങ്ങള്‍ ഉണ്ടാക്കിയാണ് ആപ്പിള്‍ പണം ഉണ്ടാക്കിയത്. ഇതുപോലെ അല്ല’. ആപ്പിളിനെ ഫെയ്‌സ്ബുക്കുമായി ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു.

‘ഫെയ്‌സ്ബുക്കില്‍ നിങ്ങള്‍ ഉത്പന്നമാണ്,’ ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കാന്‍ വിളിപ്പിച്ച പ്രമുഖരില്‍ ഒരാളായ ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യുട്ടീവ് പറഞ്ഞു.

കഴിഞ്ഞ മാസം ടെസ്ല സിഇഒ ഏലോണ്‍ മസ്‌ക് തന്റെ രണ്ട് പ്രമുഖ കമ്പനികള്‍ക്കായി ടെസ്ല, സ്‌പേസ് എക്‌സ്എക്‌സ് എന്നീ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. വാട്‌സാപ്പ് സഹസ്ഥാപകനായ ബ്രയാന്‍ ആക്ടന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇതിന്റെ പരസ്യം. ഡിലീറ്റ് ഫെയ്‌സ്ബുക്ക് എന്ന ഹാഷ് ടാഗോടുകൂടിയാണ് ക്യാമ്പെയിന്‍ നടത്തിയത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റ കേംബ്രിഡ്ജ് അനലിറ്റിക്‌സാണ് 50 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ ശ്രമങ്ങള്‍ക്ക് ദുരുപയോഗം ചെയ്തതായി കേംബ്രിഡ്ജ് അനാലിറ്റിക്കയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

You must be logged in to post a comment Login