ഡാറ്റാ സെന്റര്‍ കേസ്: ടി.ജി നന്ദകുമാറിനെ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: ഡാറ്റ സെന്റര്‍ കൈമാറ്റക്കേസില്‍ ടി.ജി നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വ്യാപകമായി ക്രമക്കേടു നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് സി.ബി.ഐ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

അക്കൗണ്ടുകളില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി സി.ബി.ഐ വ്യക്തമാക്കി. 28 അക്കൗണ്ടുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 16 എണ്ണം പരിശോധിച്ചപ്പോള്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഡാറ്റ സെന്റര്‍ ഇടപാട് നടന്ന സമയത്തും അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം വന്നിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി.ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതില്‍ ക്രമക്കേടാരോപിച്ചാണ് നന്ദകുമാറിനെതിരെ അന്വേഷണം. വി.എസ് സര്‍ക്കാറിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

You must be logged in to post a comment Login