ഡാളസ് സെന്റ് മേരീസ് വലിയ പള്ളി പെരുന്നാള്‍ സമാപിച്ചു

ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയിലെ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ് 18ന് സമാപിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് വചന പ്രഭാഷണം, റാസ, വാര്‍ഷികാഘോഷങ്ങള്‍, സീനിയര്‍ അംഗങ്ങളെ ആദരിക്കല്‍, ആദ്യഫല ലേലം എന്നിവയുണ്ടായിരുന്നു.
പെരുന്നാളിന് റവ ഫാ. ജിജി കെ. തോമസ്, വികാരി റവ.ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി റസ്‌ക് ജേക്കബ്, സെക്രട്ടറി പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

You must be logged in to post a comment Login