ഡിഎൻഎ ടെസ്റ്റിന് വിസമ്മതിച്ച് ബിനോയി; ആരോഗ്യ പ്രശ്‌നമുണ്ടെന്ന് വിശദീകരണം

binoy kodiyeri

പീഡനക്കേസിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധന ഇന്നില്ല. അസുഖമായതിനാൽ ഇന്ന് രക്തസാംപിൾ നൽകാൻ കഴിയില്ലെന്ന് ബിനോയി അറിയിച്ചു. ഇതുസംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി.

അടുത്ത തിങ്കളാഴ്ച്ച ഹാജരാകുമ്പോൾ രക്തസാംപിൾ നൽകണമെന്ന് ഓഷിവാര പൊലീസ് ആവശ്യപ്പെട്ടു.

രാവിലെ 11.40ഓടെ സ്റ്റേഷനിലെത്തിയ ബിനോയിയെ അന്വേഷണ ഉദ്യോഗസ്ഥൻ ശൈലേഷ് പസ്സൽവ്വാർ അര മണിക്കൂർ ചോദ്യം ചെയ്തു. മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി അഭിഭാഷകനൊപ്പമാണ് ബിനോയി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

You must be logged in to post a comment Login