ഡിജാല്‍മാ സാന്റോസ് അന്തരിച്ചു

റിയോ ഡി ജനീറോ:പെലെ, ഗാരിഞ്ച എന്നിവരുടെ സമകാലികനായിരുന്ന ഇതിഹാസ വിംഗ് ബാക്ക് ഡിജാല്‍മാ സാന്റോസ് അന്തരിച്ചു.84 വയസായിരുന്നു.ബ്രസീലിനു വേണ്ടി രണ്ടു തവണ ലോക കിരീടം ഉയര്‍ത്തിയിരുന്നു.ന്യുമോണിയാ ബാധയത്തുടര്‍ന്നായിരുന്നു അന്ത്യം.Djalma-Santos-080121-Shirt-AI-300

1958ലെ സ്വീഡന്‍ ലോകകപ്പിലാണ് സാന്റോസിന്റെ പ്രകടന മികവ് ലോകമറിയുന്നത്.അന്ന് ഫൈനലില്‍ മാത്രമേ ബ്രസീലിനു വേണ്ടി കളിക്കാന്‍ സാന്റോസിന് കഴിഞ്ഞുള്ളു. എതിരാളികളും സ്വീഡനായിരുന്നു. എന്നാല്‍ ആ ഒറ്റക്കളി മതിയായിരുന്നു ടൂര്‍ണമെന്റിലെ മികച്ച വലതു വിംഗ്ബാക്കിനുള്ള പുരസ്കാരം നേടാന്‍ അതായിരുന്നു സാന്റോസ്. ഇതിഹാസ താരം പെലെ അരങ്ങേറിയതും ഇതേ ടൂര്‍ണമെന്റിലായിരുന്നു. 1954 മുതല്‍ 66 വരെയുള്ള ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിലെ സ്ഥിരം കളിക്കാരനായിരുന്നു സാന്റോസ്. തന്റെ മുപ്പത്തിയേഴാം വയസിലായിരുന്നു 66 ലെ ലോകകപ്പ് കളിച്ചത്.54, 58, 62 ലോകകപ്പുകള്‍ക്ക് ശേഷം ഫിഫ തെരഞ്ഞെടുത്ത ലോക ഇലവനിലും അദ്ദേഹത്തിനു സ്ഥാനം ലഭിച്ചിരുന്നു.

 

You must be logged in to post a comment Login