ഡിജിപി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; നിയമനം യുപിഎസ്‌സി വഴിയാക്കണമെന്ന് സുപ്രീംകോടതി; താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണം

ന്യൂഡല്‍ഹി: ഡിജിപി നിയമനത്തില്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം. താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണം. യുപിഎസ്‌സി പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം പൊലീസിനെ സ്വതന്ത്രമാക്കാനും നിയമവാഴ്ച സുതാര്യമായി നടപ്പാക്കാനും വിധി ഉപകരിക്കുമെന്നും മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.

You must be logged in to post a comment Login