ഡിയോഡോറന്റ് ഉപയോഗിക്കുന്നവര്‍ക്കു മുന്നറിയിപ്പ്; കാത്തിരിക്കുന്നരത് മാരക രോഗങ്ങള്‍

download-1
ഡിയോഡോറന്റ് സ്‌പ്രേകള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ വിപത്തുകള്‍. സ്തനാര്‍ബുദം, ട്യൂമര്‍ പോലുള്ള മഹാവ്യാധികള്‍ ഇക്കൂട്ടര്‍ക്കു വന്നുപെട്ടേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അലുമിനിയം ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ ശരീരം വിയര്‍ക്കുന്നതില്‍നിന്ന് തടയുകയും ഒപ്പം വിയര്‍പ്പ് ഉല്‍പാദിപ്പിക്കപ്പെടുന്ന രോമകൂപങ്ങള്‍ അടയുന്നതിനു ഇടയാക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ശരീരത്തിലെ ദുര്‍ഗന്ധനാശിനി എന്ന പ്രയോഗമാണ് ഡിയോഡോറന്റുകള്‍ക്കായി പ്രയോഗിക്കപ്പെടുന്നത്. പക്ഷേ, ദീര്‍ഘകാലം ഡിയോഡോറന്റുകള്‍ ഉപയോഗിക്കുന്നത് സ്തനാര്‍ബുദത്തിന് കാരണമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലെ അലുമിനിയം ക്ലോറൈഡുകളാണ് അര്‍ബുദം വരുത്തിവയ്ക്കുന്നത്. അടുത്തിടെ ഡിയോകളുടെ ഉപയോഗം മൂലം കാന്‍സര്‍ ഉണ്ടാവില്ലെന്നു കണ്ടെത്തലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വിശ്വാസയോഗ്യമായ ഒരു തെളിവും ലഭിച്ചില്ലെന്നാണ് ചാരിറ്റി കാന്‍സര്‍ റിസര്‍ച്ച് പറയുന്നത്.
ദീര്‍ഘകാലം ഡിയോഡോറന്റും ശരീര ദുര്‍ഗന്ധനാശിനികളും ഉപയോഗിക്കുമ്പോള്‍ അത് സ്തനത്തില്‍ ചില ട്യൂമറുകള്‍ വളരുന്നതിനു കാരണമാകും. അതായത് അലുമിനിയം ക്ലോറൈഡ് ആണ് ഇത്തരം ഡിയോകളില്‍ ഉപയോഗിക്കുന്നത്. ഇവയാണ് കൂടുതല്‍ ട്യൂമറുകള്‍ വളരുന്നതിനു ഇടയാക്കുന്നത്. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യും. സ്ത്രീകളിലെ ലൈംഗിക ഹോര്‍മോണ്‍ ആയ ഓസ്ട്രജന്‍ ശരീരത്തില്‍ പടരുന്നതു പോലെ തന്നെ ഈ ട്യൂമറുകളും പടരും എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

You must be logged in to post a comment Login