ഡിവൈഎഫ്‌ഐയില്‍ പുതിയ ഭാരവാഹികള്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ യില്‍ ഇനി മുതല്‍ പുതിയ ഭാരവാഹികള്‍ ചുമതലയേക്കും. സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിം, പ്രസിഡന്റ് എസ്.സതീഷ്, എസ്.കെ.സജീഷ് ട്രഷറര്‍.

നിലവിലെ ഭാരവാഹികളായ എം.സ്വരാജും എ.എന്‍.ഷംസീറും പി.ബിജുവും ഒഴിഞ്ഞതോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐയുടെ ചുമതലയുള്ള എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഫ്രാക്ഷനാണ് തീരുമാനമെടുത്തത്. പ്രായപരിധി കര്‍ശനമാക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്‍കിയതോടെയാണ് റഹീമടക്കമുള്ളവര്‍ നേതൃത്വത്തിലേയ്ക്ക് എത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login