ഡിഷ് ടി.വിയും ഡി2എച്ചും ലയിക്കുന്നു

video-dish-l
ന്യൂഡല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന്റെ ഡി2എച്ചും എസ്സല്‍ ഗ്രൂപ്പിന്റെ ഡിഷ് ടി.വിയും ഒന്നിക്കുന്നു. വീഡിയോകോണിന്റെ ധൂത്ത് സഹോദരന്മാര്‍ 44.6 ശതമാനവും ഡിഷ് ടി.വിയുടെ സുഭാഷ് ചന്ദ്ര 55.4 ശതമാനം ഷെയറും കൈവശം വയ്ക്കും.

രണ്ട് പ്രമുഖ ഡി.ടി.എച്ച് സേവനദാതാക്കള്‍ ഒരുമിക്കുന്നതിലൂടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5,915.8 കോടി വിറ്റുവരവുള്ള മേഖലയാണ് ഇത്.

ഇടപാടുകളെല്ലാം പൂര്‍ത്തിയാക്കി 2017 ഓടെ ലയനം പൂര്‍ത്തിയാവുമെന്നാണ് കമ്പനി പറയുന്നത്.

You must be logged in to post a comment Login