ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ

അധികമാരുടേയും ശ്രദ്ധ പിടിച്ചുപറ്റാതെ അടുക്കളപ്പുറത്ത് ഒതുങ്ങി നിന്ന പപ്പായ വന്‍ പ്രാധാന്യത്തോടെ വിപണിയിലെത്തിയത് ഈയടുത്താണ്. അതും ഡെങ്കിപ്പനിക്കുള്ള ഔഷധമായി. പ്രത്യേകിച്ച് കരുതലോ വളമോ ഒന്നും ലഭിച്ചില്ലെങ്കിലും നിറയെ കായ തരുന്ന പപ്പായ മരം നിത്യജീവിതത്തിലെ പല സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും എളുപ്പം ഫലം തരുന്ന ഔഷധം കൂടിയാണ്.ജന്മദേശം മധ്യ അമേരിക്കയാണെങ്കിലും നമ്മുടെ നാട്ടില്‍ സുലഭമാണ്.പപ്പായയുടെ
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ക്കോപോളോ എന്ന സാഹസികയാത്രികന്‍ അദ്ദേഹത്തിന്റെ സഹയാത്രകരില്‍ വയറിന് അസുഖമുണ്ടായവരോട് അതു മാറുന്നതിനും അല്ലാത്തവരോട് അതുണ്ടാകാതിരിക്കുന്നതിനും പപ്പായയുടെ കായും ഇലയും ഉപയോഗിക്കുവാനാണ് ഉപദേശിച്ചത്.

പപ്പായ, കപ്പളങ്ങ, ഓമയ്ക്ക, കര്‍മൂസ എന്നിങ്ങനെ പല നാടുകളില്‍ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ദഹനത്തിനു സഹായകമായ കൈമോപപ്പേയ്ന്‍, പപ്പേയ്ന്‍ എന്നീ എന്‍സൈമുകള്‍ പപ്പായയുടെ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. 9.8 ശതമാനം അന്നജം, 6.1 ശതമാനം പ്രോട്ടീന്‍, 5.9 ശതമാനം പഞ്ചസാര എന്നിവയുമുണ്ട്. കൂടാതെ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ബീറ്റാകരോട്ടിന്‍, വിറ്റമിന്‍ സി, ബി, ഇ, കെ എന്നിവയും സമൃദ്ധമായി പപ്പായയിലടങ്ങിയിരിക്കുന്നു.

ഓമയ്ക്ക പച്ചയായും പഴമായും ഉപയോഗിക്കുന്നു. പച്ചപപ്പായയിലെ കറ ഗര്‍ഭിണികള്‍ക്ക് ദോഷകരമാണെന്നാണ് കരുതപ്പെടുന്നത്. വിളയാത്ത കായയുടെ പുറത്തുനിന്നും ചുറ്റി എടുക്കുന്ന വെളുത്ത കറ വ്യാവസായി പ്രാധാന്യമുള്ളതാണ്. ഇത് ഇറച്ചി മയപ്പെടുത്തുവാനും ചൂയിംഗം മുതലായവ ഉണ്ടാക്കുവാനും ഉപയോഗിക്കാറുണ്ട്. വിരനാശകമാണ് ദഹനശേഷി വര്‍ധിക്കുവാന്‍ പപ്പായയിലുള്ള എന്‍സൈം വളരെ മികച്ചതാണെന്ന് ആധുനിക ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഹൈപ്പര്‍ അസിഡിറ്റി (അമ്ലാധിക്യം), പെപ്റ്റിക് അള്‍സര്‍ (ആമാശയവ്രണം) തുടങ്ങിയ രോഗങ്ങള്‍ പച്ചപപ്പായയുടെ നീരുകൊണ്ടുതന്നെ വളരെവേഗം മാറിക്കിട്ടും. പപ്പായയിലുള്ള പ്രോട്ടീനിന്റെ ഇരട്ടിയോളം വരുന്ന പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ പപ്പായയിലെ എന്‍സൈമിന് കഴിയുമെന്ന് ഗവേഷകര്‍ കരുതുന്നു. ഇറച്ചി നന്നായി വെന്തുകിട്ടാന്‍ പപ്പായ നുറുക്കിയിട്ടു വേവിക്കുന്നതിന്റെ പിന്നിലെ രസതന്ത്രം ഇപ്പോള്‍ മനസിലായില്ലേ?.. ഇറച്ചി പപ്പായയുടെ ഇലയില്‍ പൊതിഞ്ഞു വച്ചതിനുശേഷം നുറുക്കുകയാണെങ്കില്‍ വെന്തുകിട്ടുവാന്‍ കുറേക്കൂടി എളുപ്പമാകും. ഇക്കാര്യം കൊണ്ടുതന്നെ ദഹനശക്തിയെ വര്‍ധിപ്പിക്കാനുള്ള കഴിവും പപ്പായയ്ക്കുണ്ട്.പപ്പായ പച്ചയ്ക്കു കുട്ടികള്‍ക്കു കഴിക്കാന്‍ നല്‍കുന്നത് വയറ്റിലെ കൃമികള്‍ നശിക്കും നല്ലതാണ്
ആര്‍ത്തവം കൃത്യമല്ലാത്തവരിലോ അമിതവേദനയുള്ളവരിലോ പച്ച പപ്പായയുടെ കുരുവും കറയും കളയാതെ ഇടിച്ചുപിഴിഞ്ഞ നീര് ഓരോ ഔണ്‍സ് വീതം ദിവസവും രണ്ടുനേരം കഴിക്കന്നത് ഗുണകരമാണ്.
സൗന്ദര്യവര്‍ധനയ്ക്ക് അനുയോജ്യമായ ഒന്നാണ് പപ്പായ.പഴുത്ത പപ്പായയുടെ മാംസളഭാഗം പതിവായി അര മണിക്കൂര്‍ നേരം മുഖത്തിട്ട് കഴുകിക്കളയുക. ചുളിവുകളും പാടും അകന്ന് മൃദുവും ആരോഗ്യകരവുമായ ചര്‍മം സ്വന്തമാക്കാം.

You must be logged in to post a comment Login