‘ഡേറ്റാ സേവര്‍ മോഡ്’ വരുന്നു, മെസഞ്ചര്‍ ഇനി അധിക ഡേറ്റ ഉപയോഗിക്കില്ല

messenger

ഫെയ്‌സ്ബുക്ക് തുറക്കാതെ തന്നെ ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഫെയ്‌സ്ബുക്കിന്റെ ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ഡേറ്റ പരമാവധി കുറച്ചു കൊണ്ട് മെസഞ്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ‘ഡേറ്റാ സേവര്‍ മോഡ്’ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍. ഇതിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പ് പരീക്ഷണഘട്ടത്തിലാണ്.

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കുമ്പോള്‍ ഡേറ്റ ഉപഭോഗം വളരെ കൂടുതലാണെന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു പ്രതിവിധി ഫെയ്‌സ്ബുക്ക് കൈകൊള്ളുന്നത്. ഇതിലെ ഡേറ്റ സേവര്‍ മോഡ് ഓണ്‍ ആക്കിയാല്‍, ഉപയോക്താവിന്റെ അനുമതിയില്ലാതെ വീഡിയോഫോട്ടോ കണ്ടന്റുകള്‍ ഓട്ടോമാറ്റിക് ആയി ഡൗണ്‍ലോഡ് ചെയ്യുകയില്ല. വീഡിയോ പരസ്യങ്ങളും ഡൗണ്‍ലോഡ് ആകുകയില്ല.

മറ്റു ചില ഓപ്ഷനുകള്‍ കൂടി ഉപയോക്താവിന് ഈ പതിപ്പില്‍ ലഭ്യമാകും. നമ്മള്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെ ഫോട്ടോയും വീഡിയോയും മാത്രം ഡൗണ്‍ലോഡ് ആക്കാനുമുള്ള അവസരവും ഇതില്‍ ഉണ്ടാകും. പരീക്ഷണം വിജയിച്ചാല്‍ അടുത്ത പതിപ്പോടെ ഡേറ്റാ സേവര്‍ മോഡുള്ള മെസഞ്ചര്‍ ആയിരിക്കും നമുക്ക് ലഭിക്കുക.

You must be logged in to post a comment Login