ഡോക്ടര്‍മാരുടെ സമരത്തിന് കാരണമില്ലെന്ന് ആരോഗ്യമന്ത്രി; നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല; ഡോക്ടര്‍മാരുടെ വെല്ലുവിളി രോഗികളോട്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അന്യായ പണിമുടക്ക് പിന്‍വലിക്കണം. ഡോക്ടര്‍മാരുടെ വെല്ലുവിളി രോഗികളോടാണ്. ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച ശേഷമാണ് പുതിയ പരിഷ്‌കരണം തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം നീട്ടിയത് ജനങ്ങള്‍ക്കുവേണ്ടിയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതി നിര്‍ത്തിവെയ്ക്കില്ലെന്നും അത് പൊളിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കരുതെന്നും  മന്ത്രി പറഞ്ഞു.

പ്രൊബേഷനിവുള്ളവര്‍ ഉച്ചയ്ക്ക് മുമ്പ് ഹാജരാകണം. ഉച്ചയ്ക്ക് ശേഷം കണക്കെടുക്കും, നടപടി അതിന് ശേഷമെന്നും നിയമപരമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന് മുന്നില്‍ സമരം നേരിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും മന്ത്രി പറഞ്ഞു.

ആ​​വ​​ശ്യ​​മാ​​യ ഡോ​​ക്ട​​ർ​​മാ​​രെ​​യും ജീ​​വ​​ന​​ക്കാ​രെ​​യും നി​​യ​​മി​​ക്കാ​​തെ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സാ​​യാ​​ഹ്ന ഒ​​പി​​ക​​ൾ തു​​ട​​ങ്ങി​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു ജോ​​ലി​​യി​​ൽ നി​​ന്നു വി​​ട്ടു​​നി​​ന്ന പാ​​ല​​ക്കാ​​ട് കു​​മ​​രം​​പു​​ത്തൂ​​ർ കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലെ ഡോ. ​​ല​​തി​​ക​​യെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യു​​ക​​യും ര​​ണ്ടു ഡോ​​ക്ട​​ർ​​മാ​​ർ​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കു​​ക​​യും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

You must be logged in to post a comment Login