ഡോമിനാറിന്‍റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ഡോമിനാറിന്‍റെ വില വീണ്ടും വർധിപ്പിച്ചു. ഡോമിനാർ നോണ്‍-എബിഎസ്, എബിഎസ് പതിപ്പുകൾക്ക് രണ്ടായിരം രൂപ വീതമാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാർച്ചിലും ബജാജ് ഡോമിനാറിന്‍റെ വില വർധിപ്പിച്ചിരുന്നു. പുതുക്കിയ വില പ്രാബല്യത്തിൽ വന്നതായി ബജാജ് അറിയിച്ചു.

ഇപ്പോൾ ഡോമിനാര്‍ നോണ്‍-എബിഎസിന് 1.46 ലക്ഷവും എബിഎസ് പതിപ്പിന് 1.60 ലക്ഷവുമാണ് ഡൽഹി എക്സ്ഷോറൂം വില. ഈ വർഷമാദ്യമായിരുന്നു ഡോമിനാർ ചില്ലറ പരിഷ്കാരങ്ങളുമായി വിപണിയിലെത്തിയത്. കാന്യോൺ റെഡ്, റോക്ക് മാറ്റ് ബ്ലാക്, ഗ്ലേസിയർ ബ്ലൂ എന്നീ പുതിയ മൂന്ന് നിറങ്ങളിലാണ് ഡോമിനാർ നിലവിൽ ലഭ്യമാകുന്നത്.

373.3 സിസി സിങ്കിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്റ്റഡ് ലിക്വിഡ് കൂൾഡ് എൻജിനാണ് ഡോമിനാറിന് കരുത്ത് പകരുന്നത്. 4.5 ബിഎച്ച്പിയും 35 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനിൽ 6 സ്പീഡ് ഗിയർബോക്സാണ് ഒരുക്കിയിരിക്കുന്നത്. 13 ലിറ്റർ ഇന്ധനശേഷിയാണ് ഡോമിനാറിനുള്ളത്. മണിക്കൂറിൽ 145 കിലോമീറ്ററാണ് ഉയർന്ന വേഗത.

എൽഇഡി ലൈറ്റുകളോടുള്ള ഹെഡ് ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ, സെക്കൻഡറി ഫ്യുവൽ ടാങ്ക് ഡിസ്പ്ലെ എന്നിവയാണ്

You must be logged in to post a comment Login