ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ച

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി ഡോളറുകള്‍ വിറ്റഴിച്ചു. രൂപയുടെ വിനിമയ നിരക്ക് 67 ന് താഴെ എത്തി. സെന്‍സെക്‌സ് നേട്ടത്തിലേക്ക് തിരിച്ചെത്തി. ഫ്റ്റി നഷ്ടം രണ്ട് പോയന്റായി കുറച്ചു.

 

ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. രാവിലെ രൂപയുടെ മൂല്യം 68.50 എന്ന നിലയിലാണ് വ്യാപാരം നടന്നത്. ബുധനാഴ്ച രാവിലെ തന്നെ 80 പൈസയുടെ ഇടിവാണ് നേരിട്ടത്. ചൊവ്വാഴ്ച വിപണി അവസാനിക്കുമ്പോള്‍ 66.24 ആയിരുന്നു രൂപയുടെ മൂല്യം.

You must be logged in to post a comment Login