ഡോ. സി.സി ബാബു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ പ്രിൻസിപ്പൽ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ പ്രിൻസിപ്പലായി ഡോ. സി.സി ബാബുവിനെ നിയമിച്ചു. നിലവിൽ തൃശൂർ ഗവ.കോളേജ് പ്രിൻസിപ്പലാണ്. ഏറെ നാളായി സ്ഥിരം പ്രിൻസിപ്പൽ ഇല്ലാതിരുന്ന യൂണിവേഴ്‌സിറ്റി കോളേജിലേക്ക് അടുത്തിടെ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ അടിയന്തരമായി പ്രിൻസിപ്പലിനെ നിയമിച്ചിരിക്കുന്നത്.

പ്രിൻസിപ്പൽ ഇൻ ചാർജ്ജിനാണ്  ഇതുവരെ പകരം ചുമതല നൽകിയിരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷമുണ്ടായ ദിവസം താൻ ഒന്നും അറിഞ്ഞില്ലെന്ന പ്രിൻസിപ്പൽ ഇൻ ചാർജ്ജിന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രിൻസിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.

You must be logged in to post a comment Login