ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍

Indian Telegram Android App Indian Telegram IOS App

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യന്‍ വിപണിയില്‍ എത്തി. 7.77 ലക്ഷം രൂപയിലാണ് ഡ്യുക്കാറ്റി 797 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത്. നെയ്ക്കഡ് ബൈക്ക് നിരയിലേക്ക് ഡ്യൂക്കാറ്റി അവതരിപ്പിച്ച എന്‍ട്രി ലെവല്‍ മോാഡലാണ് മോണ്‍സ്റ്റര്‍ 797. 2016 ല്‍ മിലാനില്‍ വെച്ച് നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ആദ്യമായി മോണ്‍സ്റ്റര്‍ 797 നെ ഡ്യുക്കാറ്റി അവതരിപ്പിച്ചത്. ഫ്യൂവല്‍ ഇഞ്ചക്ടഡ്, എയര്‍കൂള്‍ഡ് 803 സിസി Lട്വിന്‍ എന്‍ജിനിലാണ് ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഒരുങ്ങിയിരിക്കുന്നത്. 8250 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 5750 ആര്‍പിഎമ്മില്‍ 68.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ ഡ്യുക്കാറ്റി ലഭ്യമാക്കുന്നത് 6 സ്പീഡ് ഗിയര്‍ബോക്‌സാണ്.

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് എബിഎസ് ലഭ്യമായിരിക്കുന്നത്. പിരെല്ലി ഡയാബ്ലോ റോസോ II ടയറുകളില്‍ ഒരുങ്ങിയ 17 ഇഞ്ച് അലോയ് വീലുകളാണ് മോഡലില്‍ ഡ്യുക്കാറ്റി നല്‍കുന്നതും. മറ്റ് മോണ്‍സ്റ്റര്‍ മോഡലുകള്‍ക്ക് സമാനമായ ഡിസൈന്‍ ഫീച്ചറുകളാണ് ഈ മോഡലിനും ഡ്യുക്കാറ്റി പിന്തുടര്‍ന്നിരിക്കുന്നത്. മോണ്‍സ്റ്റര്‍ 821 ലേതിന് സമാനമായ എല്‍സിഡി ഇന്‍സ്ട്രമെന്റ് പാനല്‍ മോണ്‍സ്റ്റര്‍ 797 ന് ലഭിക്കുന്നു.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, എല്‍ഇഡി ടെയില്‍ ലാമ്പുകളും 797 ഫീച്ചറുകളില്‍ ഉള്‍പ്പെടും. റെഡ്, സ്റ്റാര്‍ വൈറ്റ് സില്‍ക്ക്, സ്റ്റെല്‍ ബ്ലാക് നിറങ്ങളിലാണ് ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ലഭ്യമാകുന്നത്. ട്രംഫ് സ്ട്രീറ്റ് ട്രിപിള്‍, അപ്രീലിയ ഷിവര്‍ 900 മോഡലുകളായിരിക്കും വിപണിയില്‍ ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ന് എതിരാളികളാവുക.

You must be logged in to post a comment Login