ഡ്രസിങ് റൂമിലെ യുവരാജ് സിങ്ങിന്റെ നൃത്തം വൈറലാകുന്നു (വീഡിയോ)


ഐപിഎല്ലിലെ ആദ്യ ജയത്തിന്റെ ആഹ്ലാദം ഡാന്‍സ് ചെയ്ത് ആഘോഷിക്കുന്ന യുവരാജിന്റെ വീഡിയോ വൈറലാകുന്നു. യുവരാജും സഹകളിക്കാരും ഡ്രസിംഗ് റൂമില്‍ പാട്ടിനൊപ്പം ചുവട് വെക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഹൈദരാബാദിനെതിരായ ആദ്യമത്സരത്തില്‍ ഗാലറിയിലേക്ക് യുവിയുടെ ബാറ്റില്‍ നിന്നു പന്തുകള്‍ പറന്നുകൊണ്ടിരുന്നു.ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ യുവിയും കൂട്ടുകാരും ഡ്രസിംഗ് റൂമില്‍ അത് ആഘോഷിച്ചു. ചുവടു വയ്ക്കാന്‍ ബുദ്ധിമുട്ടി നിന്ന സഹതാരം ആശിശ് നെഹ്‌റയ്ക്ക് മുന്നില്‍ കുറിയ സ്റ്റെപ്പുകളുമായാണ് യുവിയെത്തിയത്. സ്റ്റെപ്പുകളൊക്കെ അപ്പപ്പോള്‍ റെഡി. എന്നാല്‍ തീപാറുന്ന പന്തുകളെറിയുന്ന നെഹ്‌റയ്ക്ക് പക്ഷെ നൃത്തം അല്‍പം കഠിനം തന്നെ.

സഹതാരങ്ങളോടൊപ്പമുള്ള യുവിയുടെ നൃത്തം ആദ്യമായല്ല ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹസല്‍ കീച്ചുമായുള്ള വിവാഹവേളയിലെത്തിയ സഹതാരങ്ങളെക്കൊണ്ട് യുവി നൃത്തം ചെയ്യിച്ച വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം സണ്‍റൈസേഴ്‌സ് ഡ്രസിംഗ് റൂമിലെ രസകരമായ കാഴ്ച പക്ഷെ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത് മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഹര്‍ഭജന്‍ സിങ്ങാണ്.

You must be logged in to post a comment Login